ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ മകന്‍ ജയ് അന്മോള് അനില്‍ അംബാനിക്കെതിരെ സി ബി ഐ വഞ്ചനാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനൊപ്പം കമ്പനിയുടെ ഡയറക്ടര്‍മാരായ ജയ് അന്മോള് അനില്‍ അംബാനി, രവീന്ദ്ര ശരദ് സുധാകര്‍ എന്നിവര്‍ക്കെതിരെ യൂണിയന്‍ ബാങ്ക് നല്‍കിയ പരാതിയിലാണ് നടപടി.
ബിസിനസ് ആവശ്യങ്ങള്‍ക്കായി കമ്പനിയുടെ മുംബൈയിലെ എസ് സി എഫ് ശാഖ 450 കോടി രൂപ വായ്പ എടുത്തിരുന്നു. പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് പരാതി നല്‍കിയത്. വിഷയത്തില്‍ കമ്പനി ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
