മലയാളി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍


SEPTEMBER 23, 2022, 6:04 PM IST

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിച്ചിട്ടും എതിര്‍ക്കാത്ത മലയാളി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളെ മാത്രം പ്രത്യേകം കാണും. വിമര്‍ശനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ മൗനം പാലിച്ചുവെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടുളള ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് മാധ്യമ പ്രവര്‍ത്തകര്‍ മൗനം പാലിച്ചു. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരോട് ഇനി സംസാരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ദല്‍ഹി കേരളാ ഹൗസില്‍ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു.

Other News