വീടിനുമുന്നില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തു; സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റു മരിച്ചു


JUNE 4, 2019, 1:56 PM IST

ന്യൂഡല്‍ഹി: വീടിനുമുന്നില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചോദ്യം ചെയ്തയാള്‍ അടിയേറ്റു മരിച്ചു. ഡല്‍ഹി ഗോവിന്ദ്പുരിയിലാണ് സംഭവം. വീട്ടുടമയായ ലിലുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ലിലു വീടിന്റെ പുറത്ത് ഭാര്യക്കൊപ്പമിരിക്കുമ്പോഴാണ് സംഭവമുണ്ടായത്. 65 വയസ് പ്രായംവരുന്നയാള്‍ ലിലുവിന്റെ വീടിന്റെ മുന്നില്‍ മൂത്രമൊഴിച്ചു. ഇതില്‍ പ്രകോപിതനായ ലിലു ഇയാളെ മര്‍ദിച്ചു. ഇതിനു പിന്നാലെ ഇയാളുടെ മക്കള്‍ ഇവിടെ എത്തുകയും ലിലുവിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലിലുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലിലു മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി

Other News