ന്യൂഡല്‍ഹി: ബിഹാറിലെ നിര്‍ണായക ജനവിധിയുടെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ കുതിപ്പ് തുടരുന്നു. മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെഡിയു 79 ഇടത്താണ് ലീഡ് ചെയ്തത്.ബിഡെപി 88 ഇടത്തും. നിലവില്‍ 188 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. മഹാസഖ്യം 51 ഇടത്ത് ലീഡ് ചെയ്യുന്നു. എന്നാല്‍ 60 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 4 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ കഴിയുന്നത്. 32 സീറ്റില്‍ ലീഡ് ചെയ്യുന്ന ആര്‍ജെഡിയുടെ ശക്തിയിലാണ് മഹാസഖ്യത്തിന്റെ മുന്നേറ്റം.
അതേസമയം ഏഴിടത്ത് ഇടതുപാര്‍ടികള്‍ ലീഡ് ചെയ്യുന്നുണ്ട്. ഹയാഘട്ടിലെ ബിജെപി സിറ്റിങ് സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി ശ്യാം ഭാരതിയാണ് ലീഡ് ചെയ്യുന്നത്. ബഖ്രിയില്‍ സിപിഐ ലീഡ് നിലനിര്‍ത്തുമ്പോള്‍ ആറ്‌സീറ്റില്‍ സിപിഐ എംഎല്ലും ലീഡ് ചെയ്യുന്നു.
ബിഹാറില്‍ രണ്ട്ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടര്‍മാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടര്‍മാരും 62.8 ശതമാനം പുരുഷവോട്ടര്‍മാരുമാണ് ഇക്കുറി വോട്ട് ചെയ്തത്. ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ്‌പോള്‍ 67.14 % പോളിങ് ആണ് രേഖപ്പെടുത്തിയത്. നവംബര്‍ 6 ന് നടന്ന ആദ്യ ഘട്ടത്തില്‍ 65.09 % മാത്രമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടര്‍മാരാണ് ഉള്ളത്
ബിഹാറില്‍ എന്‍ഡിഎ കുതിപ്പ് തുടരുന്നു
