മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി; മെഡിക്കല്‍ കോളെജിലെ മുതിര്‍ന്ന ഡോക്ടറെ സസ്‌പെന്റു ചെയ്തു


JUNE 23, 2019, 2:13 PM IST

പാറ്റ്‌ന: അത്യുഷ്ണത്തിനിടയില്‍ ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 109 കുട്ടികളാണ് രണ്ടാഴ്ചയ്ക്കിടെ മരിച്ചത്. കെജ്രിവാള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 20 കുട്ടികള്‍ മരിച്ചു. രണ്ടാഴ്ച മുമ്പാണ് ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിച്ചത്.ചികിത്സയില്‍ അലംഭാവം കാട്ടിയെന്നാരോപിച്ച് ശ്രീകൃഷ്ണമെഡിക്കല്‍ കോളെജിലെ റസിഡന്റ് ഡോക്ടര്‍ ഭീംസെന്‍കുമാറിനെ അധികൃതര്‍ സസ്‌പെന്റുചെയ്തു.


നിരവധി കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേ സമയം കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് സമീപത്തെ കാട്ടില്‍ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വിവാദമായിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Other News