സഖ്യം തകര്‍ന്നാല്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും; മായാവതിയുടെ നീക്കത്തോട് പ്രതികരിച്ച് അഖിലേഷ് 


JUNE 4, 2019, 2:07 PM IST

മാക്കിലക്‌നോ: സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള ബിഎസ്പി നേതാവ് മായാവതിയുടെ തീരുമാനത്തെ വിമര്‍ശിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ്. സഖ്യം തകരുന്നത് ഏറെ വിഷമകരമാണെന്ന് അഖിലേഷ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് മായാവതിയുടെയും കൂട്ടരുടെയും തീരുമാനമെങ്കില്‍ തങ്ങള്‍ക്കും മറ്റൊന്നും ആലോചിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

11 സീറ്റുകളിലും സമാജ്‌വാദി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിക്കും. അതിനുള്ള തയാറെടുപ്പുകള്‍ എത്രയും വേഗം ആരംഭിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണക്കാര്‍ എസ്പിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചത്.

സ്വന്തം പാര്‍ട്ടി വോട്ടുകള്‍ പോലും സമാഹരിക്കാന്‍ അഖിലേഷിനും കൂട്ടര്‍ക്കുമായില്ലെന്നു കുറ്റപ്പെടുത്തിയ മായാവതി ഉപതെരഞ്ഞെടുപ്പിലും എസ്പിക്ക് നില മെച്ചപ്പെടുത്താനാകുന്നില്ലെങ്കില്‍ സഖ്യം എന്നന്നേക്കുമായി ഉപേക്ഷിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Other News