കര്‍ണാടക വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി


JULY 22, 2019, 11:23 AM IST

ബെംഗളൂരു: രാഷ്്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കര്‍ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി.കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാനുള്ള കോണ്‍ഗ്രസ് ജനതാദള്‍ നേതൃത്വത്തിന്റെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. വിമത ചേരി രണ്ടു ക്യാമ്പുകളായി തുടരുകയാണെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന സൂചനകള്‍ നല്‍കിയിട്ടില്ല. നിയമസഭാ നടപടികളില്‍ ഗവര്‍ണര്‍ ഇടപെടുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും വോട്ടെടുപ്പിനെ ഇതു ബാധിക്കാനിടയില്ല.

Other News