ഇന്ത്യയില്‍ അടുത്ത സെന്‍സസ് 2021 ല്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍


MARCH 29, 2019, 3:59 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത സെന്‍സസ് 2021 ല്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 മാര്‍ച്ച് ഒന്ന് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാവും എടുക്കുക. രാജ്യത്തെ കഴിഞ്ഞ സെന്‍സസ് 2011 ല്‍ ആയിരുന്നു. അന്ന് ജനസംഖ്യ 121 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. 

ജമ്മു കാഷ്മീരീലും, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയുള്ള സ്ഥലങ്ങളിലും 2010 ഒക്‌ടോബര്‍ ഒന്ന് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ കണക്ക് എടുക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.


Other News