ഡിജിറ്റല്‍ മീഡിയ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവരുമെന്ന്   മന്ത്രി


NOVEMBER 24, 2022, 2:54 AM IST

ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് കേന്ദ്രം തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍.നേരത്തെ വാര്‍ത്തകള്‍ വണ്‍വേ കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നെങ്കിലും ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വികസിച്ചതോടെ വാര്‍ത്താ വിനിമയം ബഹുമുഖമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ ഒരു ഗ്രാമത്തെക്കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍ പോലും ഡിജിറ്റല്‍ മീഡിയയിലൂടെ ദേശീയ പ്ലാറ്റ്ഫോമിലെത്തുന്നു, അദ്ദേഹം പറഞ്ഞു.അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍, സ്വയം നിയന്ത്രണത്തിന് വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

'ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുന്നു. നല്ല സന്തുലിതാവസ്ഥ കൈവരിക്കാന്‍, ഇതില്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ കാണും. നിയമത്തില്‍ എന്ത് മാറ്റങ്ങളുണ്ടായാലും നിങ്ങളുടെ ജോലി ലളിതവും എളുപ്പവുമാക്കാന്‍ ഞങ്ങള്‍ അത് കൊണ്ടുവരുമെന്ന് ഞാന്‍ പറയും. . ഞങ്ങള്‍ ഒരു ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്,' ഹിന്ദി വാര്‍ത്താ ദിനപത്രമായ മഹാനഗര്‍ ടൈംസ്  ബുധനാഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയില്‍ താക്കൂര്‍ പറഞ്ഞു.

പത്രങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുമെന്നും 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് നിയമത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും താക്കൂര്‍ പറഞ്ഞു.

പുതിയ നിയമപ്രകാരം, ഇപ്പോള്‍ ഏകദേശം നാല് മാസമെടുക്കുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ മോഡ് വഴി ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

Other News