ജുമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ്


JANUARY 17, 2020, 8:33 PM IST

ന്യൂഡല്‍ഹി: ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലെത്തി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ഡല്‍ഹിയില്‍ പ്രകടനങ്ങള്‍ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ ഡല്‍ഹിയില്‍ തുടരാമെന്ന് കോടതി അനുവദിച്ച സമയത്തിനിടയിലാണ് അദ്ദേഹം പ്രതിഷേധത്തിന്റെ ഭാഗമായത്. ഡല്‍ഹിയില്‍ നിന്നു പുറത്തു പോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയായിരിക്കെയാണ് ജുമാ മസ്ജിദിലെ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തത്. ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം നിരവധി അനുയായികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. 

Other News