ചന്ദ്രയാന്‍: വിക്രം ലാന്‍ഡര്‍ മാതൃ പേടകത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും; സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലിറങ്ങും


SEPTEMBER 2, 2019, 11:10 AM IST

ബെംഗളുരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ നിര്‍ണ്ണായക ഘട്ടത്തിലേയ്ക്ക്. വിക്രം ലാന്‍ഡര്‍ മാതൃ പേടകത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും.

ഏതാനം നിമിഷങ്ങള്‍ മാത്രം നിണ്ടു നില്‍ക്കുന്ന പ്രക്രിയയായിരിക്കും ഇത്. വിക്രം ലാന്‍ഡറും ഓര്‍ബിറ്റും വേര്‍പിരിഞ്ഞ ശേഷം ഓര്‍ബിറ്റര്‍ ഈ ഭ്രമണ പഥത്തില്‍ തന്നെ തുടരും.

വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.55 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. പിന്നീട് വിക്രം ലാന്‍ഡറില്‍ നിന്നുള്ള പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പരീക്ഷണ യാത്ര തുടങ്ങും. ഈ ഘട്ടങ്ങള്‍ കൂടി വിജയമാകുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇന്ത്യ പുതിയ അധ്യായം രചിക്കും.

വെള്ളിയാഴ്ച ചന്ദ്രയാന്‍2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 6.18ന് 1155 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്. ഞായറാഴ്ച വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ ചന്ദ്രയാന്‍2 ചന്ദ്രന്റെ 100 കിലോ മീറ്റര്‍ പരിധിയിലേക്കുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു.

ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തു.ഇവിടെ നിന്ന് സെപ്റ്റംബര്‍ മൂന്നിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററില്‍ നിന്നും പ്രഗ്യാന്‍ റോവറിനെ വഹിച്ചുള്ള വിക്രം ലാന്റര്‍ വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി നീങ്ങും. സെപ്റ്റംബര്‍ ഏഴിനാണ് ഇത് ചന്ദ്രനിലിറങ്ങും.ഈ മാസം 14 നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര തുടങ്ങിയത്.  ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയില്‍ അഞ്ചു തവണ ഘട്ടംഘട്ടമായാണ് ഭ്രമണപഥം ഉയര്‍ത്തിയത്. നാലുതവണ കൂടി സഞ്ചാരപഥം മാറ്റിയാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിച്ചത്.

മുമ്പത്തെ ലോഞ്ച് ഷെഡ്യൂളിലെല്ലാം ലൂണാര്‍ബൗണ്ട് ഫേസ് 28 ദിവസം ദൈര്‍ഖ്യമുള്ളതായിരുന്നുവെങ്കില്‍ ഇത്തവണ അതിന്റെ ദൈര്‍ഖ്യം 13 ദിവസം മാത്രമാണ്. ഓര്‍ബിറ്ററിന്റെ ദൗത്യത്തില്‍ ഇതൊരു പ്രധാന ഭാഗമാണ്. ഓര്‍ബിറ്ററിന്റെ ഉപകരണങ്ങള്‍ക്ക് യാത്രയില്‍ കേടുപാട് സംഭവിച്ചിട്ടില്ലെന്നും, വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റ് പരിശോധിക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.ഓഗസ്റ്റ് 20നാണ് 29 ദിവസത്തെ സഞ്ചാരത്തിനു ശേഷം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

സങ്കീര്‍ണമായ ഈ പ്രക്രിയ 30 മിനിറ്റുകള്‍കക്കമാണ് പൂര്‍ത്തിയാക്കാനായത്. രാവിലെ 9 മണിക്ക് തുടങ്ങിയ നിര്‍ണായക പ്രക്രിയ 1738 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കിയത്.

മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ വേഗം നിയന്ത്രിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടത്തിയത്. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ ഏറ്റവും അടുത്ത ദുരവും 18,078 കിലോമീറ്റര്‍ ഏറ്റവും അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍ പേടകം പ്രവേശിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

Other News