ചരിത്രക്കുതിപ്പിന് ചന്ദ്രയാന്‍-രണ്ട് തയ്യാർ ; കൗണ്ട് ഡൗണ്‍ തുടങ്ങി


JULY 22, 2019, 1:33 AM IST

ശ്രീഹരിക്കോട്ട: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ ​തു​ട​ര്‍​ന്ന് മാറ്റിവെച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്‍റെ വിക്ഷേപണത്തിനു 20 മണിക്കൂർ കൗണ്ട് ഡൗണ്‍ തുടങ്ങി. തി​ങ്ക​ളാഴ്‌ച ഉ​ച്ച​ക്ക് 2.43നാണ് ​ച​ന്ദ്ര​യാ​ന്‍-​ര​ണ്ടു​മാ​യി ജി എ​സ് ​എ​ല്‍ വി മാ​ര്‍​ക്ക് -മൂ​ന്ന് റോക്കറ്റ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നിന്ന് കു​തി​ച്ചു​യ​രുക.

റോ​ക്ക​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ര്‍​ന്ന്, കഴിഞ്ഞ 15ന് ​പു​ല​ര്‍​ച്ച 2.51ന് ​വി​ക്ഷേ​പ​ണ​ത്തി​ന് 56 മി​നി​റ്റും 24 സെ​ക്ക​ന്‍​ഡും ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ദൗ​ത്യം നി​ര്‍​ത്തി​വെ​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​റി​നോ ഏ​ഴി​നോ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ലാ​ന്‍​ഡ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ദൗ​ത്യ​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് വിവരം. നേ​ര​​ത്തേ 54 ദി​വ​സ​മാ​യി​രു​ന്നു ച​ന്ദ്ര​നി​ലി​റ​ങ്ങാ​ന്‍ വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ല്‍ പു​തു​ക്കി​യ പ​ദ്ധ​തി അ​നു​സ​രി​ച്ച്‌ വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം നാല്‌പത്തെട്ടാം നാൾ  ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റങ്ങും.

ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ.ശിവന്റെ നേതൃത്വത്തിൽ തയാറെടുപ്പുകൾ വിലയിരുത്തി.ഐ എസ് ആർ ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

Other News