ബെല്‍ഗാം: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടിന്റെ മേല്‍ക്കൂരയില്‍ വെള്ളമിറങ്ങിയപ്പോൾ മുതല!കര്‍ണാടകയില്‍ പ്രളയക്കെടുതിയില്‍ മുങ്ങിയ ബെല്‍ഗാമിലാണ് സംഭവം.ഞായറാഴ്ചയാണ് മുതലയെ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അധികൃതര്‍ മുതലയെ രക്ഷപ്പെടുത്താന്‍ എത്തിയെങ്കിലും പിന്നീട് അതിനെ കണ്ടില്ല.
പ്രളയത്തിനിടെ ജനവാസ മേഖലകളില്‍ എത്തിയ മുതലകളുടെ ദൃശ്യങ്ങള്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും നേരത്തെ പുറത്തുവന്നിരുന്നു. ബെല്‍ഗാമിലെ മുതലയുടെ ദൃശ്യങ്ങള്‍ ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല.
കര്‍ണാടകയില്‍ പ്രളയത്തില്‍ നാല്‍പ്പതിലേറെപ്പേരാണ് മരിച്ചത്. 1168 ദുരിതാശ്വാസ ക്യാപുകളിലായി അഞ്ച് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 50000 മൃഗങ്ങളെയും രക്ഷപ്പെടുത്തി. പ്രളയക്കെടുതി നേരിട്ടറിയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.