മോഡി മന്ത്രിസഭയില്‍ഏറെയും  കോടീശ്വരന്മാര്‍


JUNE 6, 2019, 11:12 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ 56 അംഗ മന്ത്രിസഭയില്‍ 51 പേരും കോടീശ്വരന്മാരാണ്.
ഏറ്റവും വലിയ സമ്പത്തിനുടമ 2.17 ബില്യണ്‍ രൂപയുടെ ഉടമയായ ശിരോമണി അകാലിദളിന്റെ ഭട്ടിണ്ടയില്‍ നിന്നുള്ള എം പി യായ ഹര്‍സിമ്രത് കൗള്‍ ബാദല്‍ ആണെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ ഇ ഡബ്ള്യു) , അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്നീ സംഘടനകള്‍ പറയുന്നു.


950 മില്യണ്‍ രൂപയുമായി മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാജ്യസഭാംഗമായ പിയുഷ് ഗോയല്‍ രണ്ടാം സ്ഥാനത്തുണ്ട്.


ഗുരുഗ്രമില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഇന്ദര്‍ജിത്   സിങാണ് മൂന്നാം സ്ഥാനത്ത്. 420  മില്യണ്‍ രൂപയുടെ സ്വത്തുണ്ട്.400  മില്യണ്‍ രൂപയുടെ സ്വത്തുമായി  ഗാന്ധിനഗറില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ബിജെപി പ്രസിഡന്റ് അമിത് ഷാ തൊട്ടുപിന്നിലുണ്ട്. 20 മില്യണിലധികം രൂപയുടെ പ്രഖ്യാപിത സ്വത്തുമായി നരേന്ദ്ര മോഡി പട്ടികയില്‍ നാല്പത്തിയാറാം  സ്ഥാനത്താണ്.
മോഡിയെക്കാള്‍ സ്വത്ത് കുറഞ്ഞവരായി 10 പേരുണ്ട്. അവരില്‍ 20 മില്യനോളം രൂപയുടെ സ്വത്തുള്ള രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുമുള്ള എംപിയായ അര്‍ജുന്‍ റാം മെഗാവാളും മധ്യപ്രദേശിലെ മോണയില്‍ നിന്നും വിജയിച്ച നരേന്ദ്ര സിംഗ് ടോമാറും ഉള്‍പ്പെടുന്നു. യുപിയിലെ മുസാഫര്‍നഗറില്‍ നിന്നും വിജയിച്ച സഞ്ജീവ് കുമാര്‍ ബല്യാന്‍, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റില്‍ നിന്നും വിജയിച്ച കിരണ്‍ റിജിജു യുപിയിലെ ഫത്തേപുരില്‍ നിന്നും വിജയിച്ച സാധ്വി നിരജ്ഞന്‍ റോയ് എന്നിവര്‍ക്കു 10  മില്യനോളം രൂപയുടെ പ്രഖ്യാപിത സ്വത്തുണ്ട്.
61 ലക്ഷം രൂപയുടെ സ്വത്തുള്ള പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള ദേബശ്രീ ചൗധരി, അസമിലെ ദിബ്രുഗഡില്‍ നിന്നുള്ള രാമേശ്വര്‍ തെലി (43  ലക്ഷം) കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ (27  ലക്ഷം രൂപ) രാജസ്ഥാനിലെ ഭാര്യമാരില്‍ നിന്നുള്ള കൈലാസ ചൗധരി (23  ലക്ഷം) ഒഡിഷയിലെ ബാലസോറില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗി (13  ലക്ഷം) എന്നിവരാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത 5 മന്ത്രിമാര്‍.

Other News