2021ലേത് ഡിജിറ്റല്‍ സെന്‍സസ്


SEPTEMBER 23, 2019, 6:44 PM IST

ന്യൂഡല്‍ഹി: 2021ല്‍ നടക്കുക  മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള 'ഡിജിറ്റല്‍ സെന്‍സസ്' ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.  കൂടാതെ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട. സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാകും. നിലവില്‍ 121 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ.  2011ലെ കണക്കാണ് ഇത്.  വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.2021ലെ സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും അടത്തു സെന്‍സസില്‍ ഉണ്ടാകും. 12,000 കോടിയാണ് ഡിജിറ്റല്‍ സെന്‍സസിനായി നീക്കിവെക്കുന്നത്.

Other News