ന്യൂഡല്‍ഹി: ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ട് ഡല്‍ഹിയും പരിസര പ്രദേശങ്ങളും. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലും നേപ്പാളിലും ചലനം അനുഭവപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു ഭൂചലനം.
ഉത്തരാഖണ്ഡിലെ പിത്തോറഗറില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു മിനുട്ടില്‍ താഴെയാണ് ഭൂചലനത്തിന്റെ ദൈര്‍ഘ്യമുണ്ടായത്.
ഭൂചലനത്തെ തുടര്‍ന്ന് വീടിനകത്തെ വസ്തുക്കള്‍ താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.