ലോക്‌സഭ: 63 സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് പകുതിയിലേറെ വോട്ടുകൾ


JULY 26, 2019, 4:19 PM IST

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക് സഭയിലേക്ക് വിജയിച്ച 542 സ്ഥാനാർഥികളിൽ 341 സ്ഥാനാർത്ഥികളും (63%) വിജയിച്ചത് അവരുടെ മണ്ഡലങ്ങളിൽ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ 50 ശതമാനമോ അതിലും കൂടുതലോ നേടിയാണ്. സഭയിലെ 542 അംഗങ്ങളിൽ 475 പേരും മില്യണയർമാരും. ഇന്ത്യയിലെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ)  നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.

ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ആകെ വോട്ടുകളുടെ 52.7% നേടിയതായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ശരാശരി 47% വോട്ടുകളാണ് നേടിയിരുന്നത്. ബിജെപിയുടെ 303 എംപിമാരിൽ 79 പേർ (26 %) വിജയിച്ചത് അവരുടെ മണ്ഡലത്തിൽ ആകെ രേഖപ്പെടുത്തിയതിൽ  50 ശതമാനത്തിൽ താഴെ വോട്ടുകൾ നേടിയാണ്.കോൺഗ്രസിന്റെ വിജയികളായ 52 പേരിൽ 34 പേർക്ക് (65%) 50 ശതമാനത്തിൽ താഴെ മാത്രം വോട്ടുകളെ നേടാനായുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ മൂന്നു പേരും ഗുജറാത്തിൽ നിന്നാണ് വിജയിച്ചത്. ദർശന വിക്രം ജർദോഷ് 74.47% വോട്ടുകളും നവസാരിയിലെ സി.ആർ. പാട്ടിൽ 74.3% വോട്ടുകളും വഡോദരയിലെ രഞ്ജൻബെൻ ഭട്ട് 72.30 % വോട്ടുകളും അവരവരുടെ മണ്ഡലങ്ങളിൽ നേടി.

ക്രിമിനകൾ പശ്ചാത്തലമുള്ളവരും മില്യണയർമാരുമായ സ്ഥാനാർത്ഥികളെ വോട്ടർമാർ കയ്യൊഴിഞ്ഞത് എക്കാലത്തെയും അപേക്ഷിച്ച് കുറവായിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ 233 പേർ വിജയികളായി. അവരിൽ 132 പേരും (57%)  50 ശതമാനമോ അതിൽ കൂടുതലോ വോട്ടുകൾ നേടിയാണ് വിജയിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതികളായി വിജയിച്ച 115 പേർ ഒരു ക്രിമിനൽ കേസുകളിലും പ്രതികളല്ലാത്തവരെയാണ് പരാജയപ്പെടുത്തിയത്.

വിജയിച്ച 475 കോടിപതിമാരിൽ 313 പേരും (66%) 50ശതമാനമോ അതിൽ കൂടുതലോ വോട്ടുകൾ നേടിയാണ് വിജയിച്ചത്. 475  കോടിപതിമാരിൽ 54 പേർ കോടിപതിമാരല്ലാത്തവരെയാണ് പരാജയപ്പെടുത്തിയത്. പതിനാറാം ലോക് സഭയേക്കാൾ കൂടുതൽ വനിതാ പ്രാതിനിധ്യം പതിനേഴാം ലോക്‌സഭക്കുണ്ട്.കഴിഞ്ഞ ലോക് സഭയിൽ 62 വനിതാ അംഗങ്ങളുണ്ടായിരുന്നതിപ്പോൾ  78  ആയിയുയർന്നു.

Other News