ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു


JUNE 7, 2019, 11:27 AM IST

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഭീകരര്‍ കൊല്ലപ്പെട്ടു.സൈന്യവും കാശ്മീര്‍ പോലീസും സംയുക്തമായി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് മൂന്ന് എ.കെ സീരീസ് തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.

Other News