കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെതിരെ ഫിന്‍ലാന്‍ഡ്


NOVEMBER 8, 2019, 12:03 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് ഫിന്‍ലാന്‍ഡ്. താഴ്വരയിലെ സാഹചര്യം മോശമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അടിസ്ഥാന സ്വാതന്ത്രത്തിനൊപ്പം അഭിപ്രായ സ്വാതന്ത്രവും ഹനിക്കപ്പെട്ടുവെന്ന് മനസിലാക്കാന്‍ കഴിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇപ്പോഴും ജയിലിലും മറ്റു ചിലര്‍ വീട്ടു തടങ്കലിലും ആണെന്നും വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇങ്ങനെയുള്ള സാഹചര്യം നീണ്ടു പോയാല്‍ നിയമപരമായ ഇടപെടലുകള്‍ തടസപ്പെട്ടേക്കാം. ആശയപരമായ ഈ ഏറ്റുമുട്ടല്‍ അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. കശ്മീര്‍ വീഷയത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും ഹാവിസ്റ്റോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ നയതന്ത്ര വിഭാഗം അല്ലെങ്കില്‍ യു എന്നിലെ അന്താരാഷ്ട്ര നിരീക്ഷകരോ കശ്മീരില്‍ സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തണമെന്നും ഇന്ത്യയിലെത്തിയ ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Other News