അരുണാചൽപ്രദേശിലെ ജോഡട്ടിൽ നിന്നും പുറപ്പെട്ട വ്യോമസേനാ വിമാനം കാണാതായി


JUNE 3, 2019, 4:57 PM IST

ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ജോഡട്ടിൽ നിന്നും പുറപ്പെട്ട വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ എഎൻ32 എന്ന വിമാനമാണ് കാണാതായത്.
വിമാനത്തിൽ എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയ്ക്ക് 12.25ന് പറന്നുയർന്ന വിമാനത്തിൽ 45 മിനിറ്റുകൾക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വ്യോമസേനയുടെ സുഖോയ് 30 വിമാനവും സി 130 പ്രത്യേക വിമാനവും കാണാതായ വിമാനത്തിനായുള്ള തെരച്ചിൽ ആരംഭിച്ചു.


Other News