പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യ 60000 സൈനികരെ വിന്യസിച്ചു


JULY 4, 2020, 4:08 PM IST

ലെ : ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ യുദ്ധാന്ത്രരീക്ഷം നിലനിര്‍ത്തി ഇന്ത്യ വന്‍തോതില്‍ സൈനിക വിന്യാസം നടത്തി. 60000 ത്തോളം സൈനികരായാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്.

കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്. ഇപ്പോള്‍ അത് നാല് ഡിവിഷനുകളായി ഉയര്‍ന്നിട്ടുണ്ട്. മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്‌സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്.

ഒരു ഡിവിഷനില്‍ 15,000 മുതല്‍ 20,000 വരെ സൈനികരാണ് ഉള്ളത്. ലഡാക്കില്‍ ചൈനയുമായി 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയാണ് ഉള്ളത്.

ഇവിടെയാണ് ഇന്ത്യ 60,000 സൈനികരെ വിന്യസിച്ചിരിക്കുന്നത്. ചൈന സേനാ വിന്യാസം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യയും സമാനതകളില്ലാത്ത സേനാ വിന്യാസം നടത്തിയത്.

യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യ സേനാ വിന്യാസം വര്‍ധിപ്പിച്ചത്.

നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് ഇന്ത്യ  സേനാ വിന്യാസം നടത്തിയത്.

ചൈനയുടെ ഭാഗത്ത് നിന്നുള്ളയാതൊരു കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം,ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകൊപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്.

ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകളില്‍ സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.

ചൈനയുടെ ഭാഗത്ത് നിന്ന് സേനാവിന്യാസം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്.

ഗല്‍വാന്‍ സംഘര്‍ഷത്തിന് പരിഹാരം ഉണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.

എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിലൂടെയും സേനാ വിന്യസത്തിലൂടെയും നല്‍കുന്നത്. അതേ സമയം യുഎസ് നാവിക കപ്പലുകള്‍ ചൈനകടലിനെ ലക്ഷ്യമാക്കി പുറപ്പെട്ടതും ചൈനക്കെതിരായ സംയുക്തനീക്കത്തിന് ബലമേകുന്നു. 

Other News