കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ട്രമ്പിന്റെ സന്നദ്ധത ഇന്ത്യ വീണ്ടും തള്ളി


AUGUST 2, 2019, 3:45 PM IST

ബാങ്കോക്ക്: കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചുറുപ്പിച്ച് ഇന്ത്യ. ചര്‍ച്ച പാക്കിസ്ഥാനോട് മാത്രമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് പ്രസിഡന്റ് ട്രമ്പ് വീണ്ടും സന്നദ്ധതയറിച്ചതിനുപിന്നാലെയാണ്  ഇന്ത്യ നിലപാടുമായി രംഗത്തെത്തിയത്.

കശ്മീര്‍ വിഷയത്തില്‍, ചര്‍ച്ച അത്യന്താപേഷിതമാണെങ്കില്‍ അത് പാക്കിസ്ഥാനമായിട്ട് മാത്രമായിരിക്കും. അത് ഉഭയകക്ഷി ചര്‍ച്ചയുമായിരിക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ട്വിറ്ററില്‍ വ്യക്തമാക്കി. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് അമേരിക്കയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു.

വെള്ളിയാഴ്ച ബാങ്കോക്കിലാണ് ജയശങ്കര്‍ പോംപിയോ കൂടിക്കാഴ്ച നടന്നത്. ആസിയാന്‍-ഇന്ത്യ മിനിസ്റ്റീരിയല്‍ ചര്‍ച്ച ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ജയശങ്കര്‍ ബാങ്കോക്കിലെത്തിയത്.

 ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് പ്രസിഡന്റ് ട്രമ്പ് വ്യാഴ്ാഴ്ചയും ആവര്‍ത്തിക്കുകയായിരുന്നു.നേരത്തെ ട്രമ്പിന്റെ സന്നദ്ധത ഇന്ത്യ തള്ളിയിരുന്നു.

Other News