പാക് പ്രകോപനത്തിൽ പ്രതിഷേധിച്ച് ഇന്ത്യ


AUGUST 30, 2019, 10:01 AM IST

ന്യൂഡൽഹി:  പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധമുണ്ടെന്ന്  ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നത്. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.വ്യോമപാതകൾ അടച്ചെന്ന് ഇന്ത്യയെ പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാകിസ്ഥാന്റെ മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ ഇന്ത്യ സംയമനത്തോടെയാണ്  കൈകാര്യം ചെയ്യുന്നത്. കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭക്ക് നമൽകിയ പരാതിക്ക് കടലാസിന്റെ വില പോലുമില്ല. കച്ചിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ലെന്നും രവീഷ് കുമാർ പറഞ്ഞു.ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാൻ  ഭീഷണിയുയർത്തുകയും ചെയ്തിരുന്നു.

Other News