മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു


SEPTEMBER 27, 2020, 8:56 AM IST

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.

വാജ്‌പേയ് മന്ത്രിസഭയില്‍ വിദേശകാര്യ, പ്രതിരോധ ധനമന്ത്രി ആയിരുന്നു .
അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്‌സഭാംഗവുമായിരുന്നു.

മുതിര്‍ന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായിരുന്ന ജസ്വന്ത് സിങ്  ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപനകാലം മുതലേയുള്ള നേതാക്കളില്‍ ഒരാളായിരുന്നു.

സൈനികസേവനത്തില്‍ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ബിജെപിയിലെ ലിബറല്‍ ഡെമൊക്രാറ്റായാണ്. ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കല്‍പ്പോലും ആര്‍എസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ടു.


ജസ്വന്ത് സിങ്ങിന്‍രെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി. സൈനിക സേവനത്തില്‍ നിന്നും രാഷ്ട്രീയ സേവനത്തിലേക്ക് വന്നയാളായിരുന്നു ജസ്വന്ത് സിങ്ങെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

Other News