കുമാര സ്വാമിക്ക് ആശ്വാസം; കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി 


JULY 12, 2019, 2:32 PM IST

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. പത്ത് വിമത എംഎല്‍എമാരുടെ രാജിയിലും ഇവരെ അയോഗ്യരാക്കുന്ന കാര്യത്തിലും സ്പീക്കര്‍ തീരുമാനമെടുക്കരുത്.

 ഭരണഘടനപരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ബിജെപി അവിശ്വാസം കൊണ്ടുവന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്നും കുമാരസ്വാമി മന്ത്രിസഭ വ്യക്തമാക്കി.