കര്‍ണാടക വിശ്വാസ വോട്ടെടുപ്പ്; വിധാന്‍ സഭാ പരിസരത്ത്  നിരോധനാജ്ഞ


JULY 18, 2019, 3:23 PM IST

ബെംഗളുരു:  കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ  മന്ദിരത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിധാന്‍ സൗധയുടെ 2 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ. നിയമസഭാ മന്ദിരത്തിന്റെ പരിസരത്ത് ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. ജലപീരങ്കികളടക്കമുള്ളവയും പൊലീസ് പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.

Other News