ജമ്മു കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു


JUNE 5, 2019, 2:03 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിജീന ബാനു എന്ന സ്ത്രീയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന യുവാവിന് പരിക്കേറ്റിട്ടുമുണ്ട്.

നിജീന ബാനുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു


Other News