കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു


JUNE 23, 2019, 2:27 PM IST

ശ്രീനഗര്‍ന്മ ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവയ്പ്പില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായിറിപ്പോര്‍ട്ട്. ഷോപ്പിയാനിലെ ദരമോദരാ കീഗം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. വെടിവെപ്പു തുടരുന്നതായാണ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. സ്ഥലത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി.

ഇവിടെ ഭീകകര്‍ ഒളിച്ചു കടന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ റെയ്ഡിനിടയില്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സേന പ്രത്യാക്രമണം നടത്തിയത്.

Other News