മൈസൂരു: മണിപ്പൂരില്‍ സന്ദര്‍ശനം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പ്രധാനമന്ത്രി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും എന്നാല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു വിമര്‍ശനം. ഒരു വര്‍ഷത്തിലേറെയായി വംശീയ കലാപങ്ങള്‍ക്ക് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നുവെന്നും കലാപത്തെ കൈകാര്യം ചെയ്ത കേന്ദ്രത്തിന്റെ രീതിയെക്കുറിച്ച് പലതവണ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആര്‍ എസ് എസിനെയും ബി ജെ പിയെയും ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞു. മോഡിയുടെ ബി ജെ പിക്കാര്‍ പ്രസംഗിക്കുക മാത്രം ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.