യെദ്യൂരപ്പയെ കോണ്‍ഗ്രസിലെത്തിക്കാന്‍ സിദ്ധരാമയ്യയുടെ ശ്രമമെന്ന് കുമാരസ്വാമി


OCTOBER 13, 2021, 8:29 PM IST

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി യെദ്യൂരപ്പ രഹസ്യ കൂടിക്കാഴ്ചയെന്ന ആരോപണവുമായി ജെ ഡി എസ് നേതാവ് കുമാര സ്വാമിയാണ് രംഗത്തെത്തിയത്. അര്‍ധ രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണത്തില്‍ പറയുന്നത്. 

മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി ജെ പി ഒഴിവാക്കിയതിന് പിന്നാലെ യെദ്യൂരപ്പ നേതൃത്വവുമായി നല്ല ബന്ധത്തിലല്ലെന്ന സാഹചരം ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നാണ് കുമാര സ്വാമി ആരോപിക്കുന്നത്. എന്നാല്‍ ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന അഭിപ്രായമാണ് സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. വ്യക്തിപരമായി താന്‍ ഇന്നുവരെ യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് സിദ്ധരാമയ്യയുടെ പക്ഷം. വ്യക്തിപരമായോ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ താന്‍ യെദ്യൂരപ്പയെ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ യെദ്യൂരപ്പയും കുമാര സ്വാമിയുടെ ആരോപണത്തെ എതിര്‍ത്ത് രംഗത്തുവന്നു. തന്റെ ആശയങ്ങളില്‍ നിന്നും വ്യതിചലിക്കില്ലെന്നും ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് യദ്യൂരപ്പയുടെ പ്രതികരണം.

Other News