കര്‍ണാടക: കുമാരസ്വാമി വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടും


JULY 15, 2019, 3:55 PM IST

ബെംഗളൂരു: വിമത ഭീഷണി നേരിടുന്ന കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും.

രാവിലെ 11നാണ് വോട്ടെടുപ്പു നടത്തുകയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ പറഞ്ഞു. നിയമസഭാ സഭാ സമ്മേളനം 18 വരെ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 14 വിമത എംഎല്‍എമാരും രാവിലെ വിധാന്‍ സൗധയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ സ്പീക്കര്‍ രമേശ് കുമാറുമായി രാവിലെ കൂടിക്കാഴ്ച നടത്തി.കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്നു ആവര്‍ത്തിച്ച് വ്യക്തമാക്കിയ വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Other News