വോട്ടര്‍മാര്‍ക്ക് പണത്തിന് കൂപ്പണ്‍ നല്കുന്നെന്ന് ബി ജെ പിക്കെതിരെ ആരോപണവുമാിയ മഹുവ മൊയ്ത്ര


APRIL 7, 2021, 9:03 PM IST

കൊല്‍ക്കത്ത: ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാനും ബി ജെ പിക്ക് വോട്ട് ചെയ്യാനും ഗ്രാമീണര്‍ക്ക് പണം നല്‍കുന്നുവെന്നാണ് മഹുവയുടെ ആരോപണം. ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മഹുവ ആവശ്യപ്പെട്ടു.  

പ്രധാനമന്ത്രി മോദിയുടെ യോഗത്തില്‍ പങ്കെടുക്കാനും ബി ജെ പിക്ക് വോട്ടുചെയ്യാനും പശ്ചിമബംഗാളിലെ റെയ്ഡിഗിയിലെ ഗ്രാമീണര്‍ക്ക് 1000 രൂപ കൂപ്പണുകളാണ് വിതരണം ചെയ്‌തെന്നും ഇത് അങ്ങനെ ഒഴിവാക്കരുതെന്നും നടപടി എടുക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുള്ള കൂപ്പണുകളുടെ ഫോട്ടോ മഹുവ പങ്കുവെച്ചു.

Other News