ന്യൂഡല്‍ഹി: ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മോഡിയുടെ സന്ദര്‍ശനം. ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെത്തിയിലാണ് മോഡി എത്തിയത്.
പരിക്കേറ്റവരോട് പ്രധാനമന്ത്രി സംസാരിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാരുമായി മോഡി സംസാരിക്കുകയും ചെയ്തു.
പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ അമ്മയുടെ ഡി എന്‍ എ ശേഖരിച്ച് എയിംസ് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്.
