ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ഷാരുഖാന്റെ വീട്ടിലും റെയ്ഡ്


OCTOBER 21, 2021, 3:22 PM IST

മുംബൈ: ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരുഖാന്റെ വീട്ടിലും റെയ്ഡ്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിന്നാലെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടിയെ ചോദ്യംചെയ്യലിന് വിളിപ്പിച്ചു. അനന്യ പാണ്ഡേയുടെ മൊബൈല്‍ ഫോണ്‍ എന്‍സിബി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ആര്യന്‍ ഖാനെ കാണാന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ഷാരുഖ് ഖാന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്.

അതേസമയം ആര്യന്‍ ഖാന്റെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യ പാണ്ഡയുടെ വീട്ടില്‍ റെയ്‌ഡെന്നാണ് സൂചന. ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ ചാറ്റ് നടത്തിയതിന്റെ വിവരങ്ങള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ഒക്?ടോബര്‍ മൂന്നിനാണ്  ആര്യനെ എന്‍സിബി അറസ്റ്റ്  ചെയ്യുന്നത്. ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍. ഇതോടെ  ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 26നായിരിക്കും.

Other News