ന്യൂഡല്‍ഹി: മദ്രാാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ നോട്ടീസ് നല്‍കി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഡി എം കെ എം പി കനിമൊഴിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്ന സമയത്ത് പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും കനിമൊഴിയോടൊപ്പമുണ്ടായിരുന്നു.
107 എം പിമാര്‍ നോട്ടീസില്‍ ഒപ്പുവച്ചിട്ടുണ്ട്. 2017ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് തിരുപ്പരന്‍കുന്ദ്രം മലയില്‍ ദീപം തെളിയിക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിട്ടതെന്നാണ് പ്രതിപക്ഷ എം പിമാര്‍ ആരോപിക്കുന്നത്. ജഡ്ജി ഭരണഘടനാ വിരുദ്ധമായും പക്ഷാപാതപരമായുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് എം പിമാര്‍ പറയുന്നു.
