ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍


JANUARY 13, 2020, 2:45 PM IST

പട്‌ന:  ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍ആര്‍സിയുടെ പ്രസക്തി അസമില്‍ മാത്രമാണെന്നും നിതീഷ് ബിഹാര്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. ഇത് നിഷേധിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയതോടെ അമിത് ഷാ നിലപാട് തിരുത്തി. അസമിന് പുറത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അമിത് ഷാ പിന്നീട് പറഞ്ഞത്.

നേരത്തേ നിതീഷ് കുമാറിനൊപ്പം ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്നായിക്കും എന്‍ആര്‍സിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നിതീഷ് നിലപാട് കടുപ്പിക്കുന്നതോടെ എന്‍ആര്‍സി കാര്യത്തില്‍ എന്‍ഡിഎയില്‍ ഭിന്നത ശക്തമാകുമെന്നാണ് സൂചന.

Other News