ആറു രാജ്യ സഭാ സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം : അവസാന തീയതി ജൂണ്‍ 25  


JUNE 25, 2019, 11:23 AM IST

ന്യൂഡല്‍ഹി: രാജ്യ സഭയില്‍ ഒഴിവു വന്ന ആറ് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്.

ജൂലൈ 5നാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ രണ്ട്, ബിഹാറിലെ ഒന്ന്, ഒഡിഷയിലെ മൂന്നും സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഡിഷയില്‍ നിന്ന് ബിജെഡിയുടെ സസ്മിത് പത്ര, അമര്‍ പട്നായ്ക്ക് എന്നിവരും ബിജെപിയുടെ അശ്വിനി വൈഷ്ണവും ബിഹാറില്‍ നിന്നു കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പത്രിക നല്‍കിയിട്ടുണ്ട്.

Other News