ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് ആഫ്രിക്കന്‍ സ്വാതന്ത്ര്യ പോരാളിയായ നെല്‍സണ്‍ മണ്ടേലയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മറ്റാരെക്കാള്‍ മുന്‍പ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. അദ്ദേഹത്തോടൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ 101ാം ജന്മദിനത്തില് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ''ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതം'''- പ്രിയങ്ക കുറിച്ചു.''എനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു (മറ്റാരും പറയുന്നതിന് മുമ്പേ രാഷ്ട്രീയത്തിലിറങ്ങണമെന്ന് പറഞ്ഞ വ്യക്തി!). അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും''- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.