ആദരാഞ്ജലി അര്‍പ്പിച്ച്  കോൺഗ്രസ്; മരണവാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി


AUGUST 7, 2019, 3:05 AM IST

 

ന്യൂഡൽഹി:സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.'സുഷമാസ്വരാജിന്‍റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നു' എന്ന് കോണ്‍ഗ്രസ് ട്വിറ്റ് ചെയ്‌തു. 

സുഷമ സ്വരാജിന്റെ വിയോഗം ഞെട്ടലുണ്ടാക്കി എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രഗത്ഭയായ രാഷ്ട്രീയ നേതാവും പ്രസംഗകയുമൊക്കെയായിരുന്നു സുഷമ സ്വരാജ്. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Other News