നരേന്ദ്രമോഡിയെ വധിക്കാന്‍ തയ്യാറാണെന്നറിയിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത യുവാവ് അറസ്റ്റില്‍


MARCH 29, 2019, 4:04 PM IST


ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിടുന്നവരെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട യുവാവ് രാജസ്ഥാനില്‍ അറസ്റ്റില്‍. 

ജയ്പൂരിലെ ബര്‍ക്കത്ത് നഗര്‍ സ്വദേശിയായ നവീന്‍സ്വാമി എന്ന 31 കാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അതിനുള്ള മികച്ച ഒരു പദ്ധതി തന്റെ കൈയ്യിലുണ്ടെന്നുമാണ് ഇയാള്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. 

വ്യാജ അക്കൗണ്ടിലൂടെ മാര്‍ 26ന് ഇട്ട പോസ്റ്റ് ഉടന്‍ തന്നെ നീക്കം ചെയ്‌തെങ്കിലും നിമിഷങ്ങള്‍ക്കകം സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പോലീസിനു പരാതി ലഭിച്ചിരുന്നു. 

പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകര്‍ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ബജാജ് നഗര്‍ എസ് ഐ. മാനവേന്ദ്ര സിങ് അറിയിച്ചു. 

സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചയാളുടെ മകനായ നവീന്‍ ബിരുദമുള്ളയാളാണ്. ഒരു പുസ്തകക്കടയിലാണ് ഇപ്പോള്‍ ഇയാള്‍ ജോലി ചെയ്യുന്നത്.


Other News