മുംബൈയില്‍ എയര്‍ഹോസ്റ്റസിനെ മദ്യംകുടിപ്പിച്ച് സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി


JUNE 6, 2019, 12:29 PM IST

മുംബൈ:   എയര്‍ഹോസ്റ്റസിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയില്‍ ജോലി ചെയ്യുന്ന 25 കാരിയായ യുവതിയെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഗോനി നഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സുഹൃത്ത് സ്വപ്നില്‍ ബദോദിയ താമസിക്കുന്ന ഫ്‌ളാറ്റില്‍ എത്തിയതായിരുന്നു യുവതി. ഭക്ഷണത്തിന് ശേഷം സ്വപ്നിലും സുഹൃത്തും യുവതിയെ നിര്‍ബന്ധിച്ച് മദ്യപിപ്പിച്ചു. ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തത്. പിറ്റേദിവസം രാവിലെയാണ് താന്‍ മദ്യപിച്ചിരുന്നുവെന്നും ബലാത്സംഗത്തിനിരയായതായും വ്യക്തമായത്. തുടര്‍ന്ന് എംഐഡിസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഐപിസി സെക്ഷന്‍ 376 ഡി പ്രകാരം കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും സുഹൃത്തിന് പങ്കില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.


Other News