രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം: ബാബ രാംദേവ് 


JANUARY 24, 2019, 5:46 PM IST

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു. രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂ- രാംദേവ് പറഞ്ഞു.


Other News