ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 ജവാന്മാര്‍ക്ക് പരിക്ക്


MAY 28, 2019, 4:08 PM IST

റാഞ്ചി : ജാര്‍ഖണ്ഡിലെ സാരായ്കേല മേഖലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 11 ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.


സ്ഫോടനത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്മാരെയും പോലീസുകാരെയും റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. നക്സല്‍ വിരുദ്ധ പെട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ 8 ജവാന്മാര്‍ക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്.


തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുവാനായി നക്സലുകള്‍ ഐഇഡികള്‍ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യാന്‍ കോബ്ര, ജാര്‍ഖണ്ട് ജാഗ്വര്‍, ജാര്‍ഖണ്ട് പൊലീസ് എന്നിവരുടെ സംയുക്ത ശ്രമത്തിനിടെ നക്സലുകള്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് ഡിജിപി ഡികെ പാണ്ഡേ പറഞ്ഞു.


ഈ മാസം ആദ്യം മഹാരാഷ്ട്രയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലുണ്ടായ ആക്രമണത്തില്‍ 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

Other News