കശ്മീരില്‍ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു


JUNE 3, 2019, 2:28 PM IST

ശ്രീനഗര്‍: കശ്മീരില്‍ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു.

ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഷോപ്പിയാനിലെ മോലു-ചിത്രഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. നാല് മാവോയിസ്റ്റുകളെ വധിച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇത്.

Other News