പ്രധാനമന്ത്രി നരേന്ദ്ര മോഡി ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നു; ജൂണ്‍ എട്ടിന് ഗുരുവായൂരില്‍, 9ന് തിരുപ്പതിയില്‍ 


JUNE 2, 2019, 5:14 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന്  പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി  ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നു.


ഈ മാസം എട്ടിന് ഗുരുവായൂരില്‍ മോഡി ദര്‍ശനത്തിനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ ഒമ്പതാം തീയതി ആന്ധ്രാ പ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനത്തിനെത്തുമെന്നാണ് പുതിയ വിവരം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് തിരുപ്പതി ദേവസ്വത്തിന് ലഭിച്ചു.


ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ശേഷം ജൂണ്‍ ഒമ്പതിനാണ് പ്രധാനമന്ത്രി തിരുപ്പതിയിലെത്തുക. വൈകീട്ട് 4 മണിയോടെ റേനി ഗുണ്ട വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗം ക്ഷേത്രത്തിലേക്കെത്തും. കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് സൂചന.


പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോഡി ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരിയില്‍ മോഡി ഗുരുവായൂരിലെത്തിയിരുന്നു.Other News