പശുക്കടത്താരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു


AUGUST 14, 2019, 6:40 PM IST

ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാന്‍ എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പേരെയും വെറുതെവിട്ടു. പെഹ്‌ലുഖാനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജയ്പുരിലെ ചന്തയില്‍ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഖാനെ ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി മൃഗീയമായി ആക്രമിക്കുകയായിരുന്നു. 

മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഇയാള്‍ മരിക്കുകയും ചെയ്തു. വൈറലായ ഈ ദൃശ്യങ്ങള്‍ പരിശോദിച്ചണ്   പോലീസ് അക്രമികളെ പിടികൂടിയത്. ആകെ ഒമ്പത് പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

Other News