ഇന്ത്യ ഇസ്രായേലില്‍ നിന്ന് 100 ബാലാകോട് ബോംബുകള്‍ കൂടി വാങ്ങുന്നു; 300 കോടിയുടെ കരാര്‍ ഒപ്പുവെച്ചു


JUNE 7, 2019, 1:37 PM IST

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യന്‍ വായുസേന വ്യോമാക്രമണത്തിനായി ഉപയോഗിച്ച ഇസ്രായേല്‍ നിര്‍മ്മിത ബോംബുകള്‍ കൂടുതലായി വാങ്ങും. 100 സ്പൈസ് ബോംബുകളാണ് വാങ്ങുന്നത്. ഇതിനായി ഇന്ത്യ ഇസ്രായേലുമായി 300 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു.

ബോംബുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഉന്നം കൃത്യമായി കണക്കുകൂട്ടി ലക്ഷ്യത്തില്‍ പതിപ്പിക്കാന്‍ അത്യാധുനിക സംവിധാനമുള്ള ബോംബാണിത്.

60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ബോംബ് തത്സമയ വിശകലനം നടത്തി സ്വയം സഞ്ചാര പാത ക്രമീകരിച്ചാണ് ലക്ഷ്യം ഭേദിക്കുന്നത്.

Other News