പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ വലിച്ചെറിഞ്ഞ ചോരക്കുഞ്ഞിന് രക്ഷയൊരുക്കി  തെരുവുനായ്ക്കൾ 


JULY 20, 2019, 11:26 PM IST

ചണ്ഡീഗഢ് : പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ വലിച്ചെറിഞ്ഞ ചോരക്കുഞ്ഞിനു രക്ഷയായത് തെരുവുനായ്ക്കൾ.ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ കയ്ത്താല്‍ ജില്ലയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.

ഓടയില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വലിച്ച്‌ കരയിലേക്കിടുകയായിരുന്നു. നായ്ക്കള്‍ കുരയ്ക്കുന്നതു ശ്രദ്ധിച്ച നാട്ടുകാരാണ് കവറിനുള്ളില്‍ കഷ്‌ടി 1.1കിലോഗ്രാം മാത്രം ഭാരമുള്ള  ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലാക്കി. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു സ്ത്രീ പ്ലാസ്റ്റിക് കവര്‍ ഓടയിലേക്ക് എറിഞ്ഞശേഷം വേഗത്തില്‍ നടന്നുപോവുന്നത് സമീപത്തെ സി സി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Other News