ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപികയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


JULY 24, 2019, 4:46 PM IST

ചെന്നൈ:  ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു.

തമിഴ്നാട് മധുരയില്‍ തിരുമംഗലം പികെഎന്‍ ബോയ്സ് ഹൈസ്‌കൂളില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്കുശേഷമായിരുന്നു ഞെട്ടിപ്പിക്കുന്ന കൊലപാതകം. 

സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപിക ജി രതീദേവിയാണ് (35) കൊല്ലപ്പെട്ടത്. സ്‌കൂളിലെത്തിയ ഭര്‍ത്താവ് ഗുരു മുനീശ്വരന്‍ (37) ഭാര്യയെ തേടി ക്ലാസില്‍ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ  ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

 ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി യുവതി സ്വന്തം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യയെ കാണാനായി ഭര്‍ത്താവ് വൈകീട്ട് മൂന്നരയോടെ സ്‌കൂളിലെത്തിയത്. കൊലപ്പെടുത്താനായി ഭര്‍ത്താവ് കയ്യില്‍ കത്തി കരുതിയിരുന്നതായി പോലീസ് പറഞ്ഞു.

ഗുരു മുരുകേശ്വരന്‍ ചെന്നെയില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരിന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇരട്ടകളായ പെണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.

സംഭവം കണ്ട് മാനസികാഘാതമുണ്ടായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി തിരിച്ചു കൊണ്ട് വരാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

Other News