കഞ്ചാവിനടിമ, സ്ത്രീവേഷം ധരിച്ച് ആനന്ദനൃത്തമാടും-ലാലുവിന്റെ മകനെതിരെ ഭാര്യ


AUGUST 7, 2019, 1:03 PM IST

പട്‌ന:ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഇളയമകനുമായ തേജ്പ്രതാപ് യാദവിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി ഭാര്യ ഐശ്വര്യ റായി. തേജ് പ്രതാപ് കഞ്ചാവിനടിമയായിരുന്നെന്നും കഞ്ചാവ് തലയ്ക്കുപിടിക്കുമ്പോള്‍ അടിപാവാടയും ബ്ലൗസും ധരിച്ച് സ്ത്രീയെപ്പോലെ പെരുമാറുമായിരുന്നെന്നും വിവാഹമോചന പരാതിയില്‍ ഐശ്വര്യ പറയുന്നു. ഈ സമയം താന്‍ രാധയാണെന്ന് ഇയാള്‍ അവകാശപ്പെടും. മാത്രമല്ല താന്‍ ശിവന്റെയും കൃഷ്ണന്റെയും അവതാരമാണെന്നാണ് ഇയാള്‍ കരുതിയിരുന്നത്.

കഞ്ചാവ് ശിവന്റെ പ്രസാദമാണെന്നും അത് വലിക്കരുതെന്ന് പറയുന്നത് പാപമാണെന്നും തേജ് പ്രതാപ് പറഞ്ഞിരുന്നതായി ഐശ്വര്യ പറയുന്നു. താന്‍ ഭര്‍ത്താവിന്റ അമ്മയോടും അച്ഛനോടും ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ ആശ്വസിപ്പിക്കുകമാത്രമാണ് ചെയ്തത്. അഞ്ചുമാസത്തെ ദാമ്പത്യത്തിന് ശേഷമാണ് തേജ് പ്രതാപിന്റെ ഭാര്യ വിവാഹമോചന പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

Other News